03 September, 2021 09:39:40 PM
മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചുവടെ പറയുന്ന വിഭാഗത്തിലുള്ള കുട്ടികളെയാണ് ധനസഹായത്തിന് പരിഗണിക്കുന്നത്.
> കോവിഡ് മൂലം മാതാവും പിതാവും മരിച്ചവര്‍
> കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനകം ശാരീരിക പ്രശ്നങ്ങളാല്‍ മരിച്ച മാതാപിതാക്കളുടെ കുട്ടികള്‍.
> പിതാവോ മാതാവോ നേരത്തെ മരിക്കുകയും നിലവിലുണ്ടായിരുന്ന ഏക രക്ഷിതാവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവര്‍
> പിതാവോ മാതാവോ നേരത്തേ ഉപേക്ഷിക്കുകയും നിലവിലുണ്ടായിരുന്ന ഏക രക്ഷിതാവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവര്‍
> മാതാപിതാക്കള്‍ മരിക്കുകയോ അവര്‍ ഉപേക്ഷിക്കുകയോ ചെയ്തശേഷം ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും സംരക്ഷിച്ചിരുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തവര്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. വിശദാംശങ്ങള്‍ കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍- 04812580548