31 August, 2021 09:19:53 PM
ഡിജിറ്റൽ ലോക്കർ : കൊച്ചി നുവാൽസ് ആദ്യ ദേശിയ നിയമ സർവകലാശാല
കൊച്ചി: നുവാൽസിൽ നിന്ന് 2020 ൽ എൽ.എൽ.ബി., എൽ.എൽ.എം. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററി (NAD) ഡിജിലോക്കർ സംവിധാനത്തിൽ ഉൾപ്പെടുത്തിയതോടെ കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ ദേശിയ നിയമ സർവകലാശാല എന്ന പദവി നുവാൽസിനു ലഭ്യമായി. നുവാൽസ് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭ്യമാകും.
മറ്റു ബാച്ചുകളുടെ സർട്ടിഫിക്കറ്റുകളും സെപ്തംബർ മാസത്തോടെ ഈ സംവിധാനത്തിലൂടെ ലഭ്യമാകും. ഈ സംവിധാനം വേഗത്തിൽ നടപ്പാക്കിയ നുവാൽസിനെയും അതിനു നേതൃത്വം നൽകിയ പരീക്ഷ കൺട്രോളർ ഡോ. ആശ ജി. യെയും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കത്തിലൂടെ അഭിനന്ദിച്ചു