24 August, 2021 08:40:23 AM
പോലീസ് ഉദ്യോഗസ്ഥൻ അന്ധേരിയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ
മുംബൈ: മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോണ്‍സ്റ്റബിള്‍ സുരേഷ് ചവാനെ അന്ധേരിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രക്ഷാബന്ധന് ആഘോഷിക്കാന്‍ ഭാര്യയും മകനും ബന്ധുവിന്റെ വീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. ഇവര്‍ മടങ്ങി വന്ന് വീട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹം മരിച്ചുകിടക്കുന്നത് കണ്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.