17 August, 2021 06:02:27 PM
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം; അപേക്ഷ ഓഗസ്റ്റ് 26 നകം
പാലക്കാട്: മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കാണ് അവസരം. തിരുവനന്തപുരം പ്ലാമൂട് സിവില്‍ സര്‍വീസ് അക്കാദമി മുഖേനയാണ് പരിശീലനം നല്‍കുന്നത്. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 26 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2815245.