13 August, 2021 06:21:14 PM
വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍; അപേക്ഷകള്‍ ആഗസ്ത് 31ന് മുമ്പ്
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ താഴെപ്പറയുന്ന കോഴ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആദ്യഭാഗം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും.
1. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം):- ആകെ സീറ്റ്-25. അധ്യയന മാധ്യമം-മലയാളം. പ്രവേശനം യോഗ്യത - ബിടെക് -സിവില്‍ എന്‍ജീനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് - 200 രൂപ.
2.സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം):-പ്രായപരിധി-35 വയസ്. യോഗ്യത- എസ്.എസ്.എല്‍.സി. ആകെ സീറ്റ്- 40 (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം-മലയാളം. അപേക്ഷ ഫീസ്-100 രൂപ.
3.ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി ഇല്ല. യോഗ്യത - എസ്. എസ്.എല്‍.സി. ആകെ സീറ്റ് - 25. അപേക്ഷ ഫീസ് - 200 രൂപ.
അപേക്ഷഫോറം മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഈ മാസം 31. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല. പിന്‍- 689533. ഫോണ്‍: 0468 2319740 , 9847053294, 9947739442, 9847053293