12 August, 2021 09:55:45 PM
നുവാൽസിൽ ഓൺലൈൻ ലൈബ്രറി കാറ്റലോഗിനും ഡിജിറ്റൽ റെപ്പോസിറ്ററിയ്ക്കും തുടക്കം
കൊച്ചി: ദേശീയ ലൈബ്രേറിയൻ ദിനത്തോട് അനുബന്ധിച്ച് നിയമ സർവകലാശാലയായ നുവാൽസിലെ ഓൺലൈൻ ലൈബ്രറി കാറ്റലോഗിന്‍റെയും, ഡിജിറ്റൽ റെപ്പോസിറ്ററിയുടെയും ഉദ്‌ഘാടനം വൈസ് ചാൻസലർ പ്രൊഫസർ ഡോ . കെ സി സണ്ണി നിർവഹിച്ചു . റജിസ്ട്രർ മഹാദേവ് എം ജി , പ്രൊഫ മിനി എസ് , അസി. ലൈബ്രേറിയൻ ജീജ വി ടി തുടങ്ങിയവർ പങ്കെടുത്തു .
നുവാൽസ് ലൈബ്രറി ഓൺലൈൻ കാറ്റലോഗ് വഴി ഇനി മുതൽ ലൈബ്രറിയിലെ പുസ്‌തകങ്ങളെപ്പറ്റിയും മറ്റുള്ള വിവര ശേഖരണങ്ങളെപ്പറ്റിയും വിവരണം ലഭിക്കും. കൂടാതെ ഡിജിറ്റൽ ഇൻസ്റ്റിട്യൂഷണൽ റെപ്പോസിറ്ററി വഴി സർവകലാശാലയുടെ തിസീസുകൾ, പോസ്റ്റ് ഗ്രാജുവേഷൻ ഡിസ്സെർറ്റേഷനുകൾ, മുൻകാല ചോദ്യപ്പേപ്പറുകൾ തുടങ്ങിയവയുടെ കോപ്പികൾ ഡിജിറ്റൽ ഫോർമാറ്റുകളിൽ ലഭിക്കും. കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്കി (KALNET ) ലെ അംഗം കൂടിയാണ് നുവാൽസ് ലൈബ്രറി .