03 August, 2021 03:11:19 PM


കേരളത്തിലുള്‍പ്പെടെ രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമെന്ന് യു.ജി.സിയുടെ കണ്ടെത്തല്‍



ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജം. യു.ജി.സിയുടെ കണ്ടെത്തല്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പാര്‍ലമെന്റില്‍ അറിയിച്ചത്. ലക്‌നൗവിലെ ഭാരതീയ ശിക്ഷ പരിഷത്തും ന്യൂഡല്‍ഹി കുതുബ് എന്‍ക്ലേവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റും 1956ലെ യു.ജി.സി നിയമം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലും ഒരു വ്യാജ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായി പറയുന്നു. സെന്‍റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, കിഷനാട്ടം ആണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി യു.ജി.സി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടി.


എട്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ മുന്നില്‍. യു.പി.യി.ലെ ഭാരതീയ ശിക്ഷ പരിഷത് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു.


ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏഴ് വ്യാജ സര്‍വകലാശാലകളാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.


ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യു.ജി.സി നോട്ടീസ് പുറപ്പെടുവിക്കുമെന്നും, ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി.


വ്യാജ സര്‍വകലാശാലകളുടെ പട്ടിക


ഉത്തര്‍പ്രദേശ്

വാരണാസി സംസ്‌കൃത വിശ്വവിദ്യാലയം, വാരണായി

മഹിള ഗ്രാമ വിദ്യാപീഠം (വിമന്‍സ് യൂണിവേഴ്‌സിറ്റി) പ്രയാഗ്, അലഹബാദ്

ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്, അലഹബാദ്

നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍,

നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി അലിഗഡ്

ഉത്തര്‍പ്രദേശ് വിശ്വപിദ്യാലയം, കോസി കലന്‍, മഥുര

മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്

ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷത്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഖോഡ, മകന്‍പൂര്‍


ഡല്‍ഹി

കോമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്

യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി

വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി

എഡി. ആര്‍ - സെന്‍ട്രിക് ജുറിഡിക്കല്‍ യൂണിവേഴ്‌സിറ്റി, രാജേന്ദ്ര പ്ലേസ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്

വിശ്വ കര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്

അദ്ധ്യാത്മിക് വിശ്വ വിദ്യാലയം


ആന്ധ്രാപ്രദേശ്

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ഗുണ്ടൂര്‍

ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റൈന്‍മെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി


ഒഡിഷ

നബഭാരത് ശിക്ഷ പരിഷത്ത്, അനുപൂര്‍ണ ഭവന്‍

നോര്‍ത്ത് ഒറീസ്സ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി


കര്‍ണാടക

ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി


കേരളം

സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം


മഹാരാഷ്ട്ര

രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുര്‍


പശ്ചിമ ബംഗാള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കട്ട


പുതുച്ചേരി

ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K