02 August, 2021 06:33:21 PM
തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പാലക്കാട്: കേരള ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2020-21, 2021-22 വര്‍ഷങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് യഥാക്രമം ഓഗസ്റ്റ് 30, സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയില്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ഒപ്പ് എന്നിവ വാങ്ങണം. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും ഒപ്പും ലഭ്യമാവാത്ത സാഹചര്യത്തില്‍ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിനുള്ള അലോട്ടമെന്റ് ലെറ്റര്‍, സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ച സമയത്തെ ഫീസ് അടച്ച രശീത്, പ്രവേശനം സംബന്ധിച്ച മറ്റ് രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873.