30 July, 2021 08:09:55 PM
പാരന്‍റിംഗ് ക്ലിനിക്: കോട്ടയം ജില്ലാതല പാനൽ രൂപീകരിക്കുന്നു; അപേക്ഷ ഓഗസ്റ്റ് 10നകം
കോട്ടയം: പഞ്ചായത്ത് തലത്തിൽ പാരന്‍റിംഗ് ക്ലിനിക്ക് സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഔട്ട്റീച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാതല പാനൽ തയ്യാറാക്കുന്നു. കൗണ്‍സിലര്‍, സൈക്കോളജിസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷലിസറ്റ് എന്നീ നിലകളിൽ പാനലിൽ ഉൾപ്പെടുന്നതിന് താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ dcpukottayam @gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 10നകം നൽകണം. ഓരോ സിറ്റിംഗിനും ഓണറേറിയം നല്‍കും. ഫോൺ-04812580548.