30 July, 2021 08:10:16 AM
ലൈംഗികപീഡനം മൃഗങ്ങളോടും: ആടിനെ പീഡിപ്പിച്ചു കൊന്ന അഞ്ച് പേർക്കെതിരെ കേസ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആടിനെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്. പഞ്ചാബ് പ്രവശ്യയിലെ ഒക്കാറയിലാണ് സംഭവം. തൊഴിലാളിയുടെ ആടിനെ തട്ടിക്കൊണ്ടുപോയ സംഘം, പീഡിപ്പിച്ചതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സംഘം സ്ഥലത്തു നിന്നും രക്ഷപെടുന്നത് പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആടിന്റെ ഉടമ പോലീസില്‍ പരാതി നല്കി. സംഭവം സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെയും വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി.