28 July, 2021 04:55:30 PM


കൊച്ചി ന്യുവൽസിൽ പുതിയ നൂതന ഗവേഷണ പദ്ധതികൾക്കു തുടക്കം



കൊച്ചി: കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശയയായ ന്യുവൽസിന്‍റെ പുതിയ ഗവേഷണ പദ്ധതികൾക്ക് തുടക്കമായി. ഫെബ്രുവരിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പോസ്റ്റ് ഡോക്ടറൽ പദ്ധതി അനുസരിച്ചു നിയമ വിഷയത്തിൽ ഡോ മിനി എസ് ന്‍റെയും ഡോ അനിൽ ആർ നായരുടെയും മേൽനോട്ടത്തിലാണ് ഗവേഷണം. ഡോ. വിപിന്‍ ദാസ് ഇന്ത്യയിലെ പൊതു ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹത്തിന്‍റെയും ബന്ധിത മത അവകാശങ്ങളുടെയും നിയമപരമായ അവസ്ഥയും: ജുഡീഷ്യൽ പ്രതികരണവും എന്ന വിഷയത്തിലും, ഡോ മീനു മോഹന്‍, കോവിഡ് -19 മഹാമാരി സമയത്ത് അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ചികിത്സ എന്ന വിഷയത്തിലും ഗവേഷണം ആരംഭിച്ചു.


ബിരുദ- നിയമ വിദ്യാർത്ഥികളെയും ബിരുദാനന്തരതലത്തിൽ  നിന്നും നിയമം ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക ശാസ്ത്ര വിദ്യാർത്ഥികളെയും ഉദ്ദേശിച്ചുള്ള വിദ്യാർത്ഥി ഗവേഷണ പ്രോജക്ട് പദ്ധതികളിൽ ആറു വിദ്യാർത്ഥികള്‍ ഗവേഷണം ആരംഭിച്ചു. ഗവേഷകർക്കും മേൽനോട്ടം വഹിക്കുന്നവർക്കും ഗവേഷണ സഹായികൾക്കും വേണ്ടി ദ്വിദിന പരിശീലന പരിപാടി മുപ്പതാം തീയതി, വെള്ളിയാഴ്ച വൈസ് ചാൻസലർ പ്രൊഫ ഡോ. കെ. സി.സണ്ണിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തമിഴ്നാട് അംബേദ്കർ നിയമ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എന്‍ എസ് സന്തോഷ് കുമാർ നിർവഹിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K