27 July, 2021 05:39:42 PM


ടിക് ടോക്ക് താരം 160 അടി താഴ്ച്ചയിലേയ്ക്ക് വീണു മരിച്ചു; വീഴ്ച ക്രെയിനിൽ നിന്ന്



ബെയ്ജിംഗ്: ചൈനയിൽ 160 അടി ഉയ‍രത്തിലുള്ള ക്രെയിനിൽ നിന്ന് വീണ് ടിക് ടോക്ക‍ർ മരിച്ചു. ചൈനയിലെ 23 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർ സിയാവോ ക്യുമിയാണ് മരിച്ചത്. ദി സണ്ണിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ അപകടം സംഭവിക്കുമ്പോൾ സിയാവോ ക്യുമി വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു.


ക്യാമറയിൽ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിൻ ക്രെയിനിൽ നിന്ന് താഴേയ്ക്ക് വീഴുന്നത്. വീഡിയോയിൽ ഈ ദൃശ്യങ്ങൾ റെക്കോ‍ർഡായിട്ടുണ്ട്. ക്രെയിനിന് മുകളിൽ നിന്ന് ക്യുമി നൃത്തം ചെയ്യുകയായിരുന്നു. ചൈനയിലെ അറിയപ്പെടുന്ന ടിക് ടോക്ക് താരമായിരുന്നു ക്യുമി. നിരവധി ഫോളോവേഴ്സുള്ള ക്യുമി ദിവസവും വ്യത്യസ്തങ്ങളായ വീഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നു.


അപകട സമയത്ത് ക്യുമി വീഡിയോ റെക്കോർഡ് ചെയ്തിരുന്നില്ലെന്ന് വീട്ടുകാ‍ർ അവകാശപ്പെട്ടു. ക്യൂമി ഒരു ക്രെയിൻ ഓപ്പറേറ്ററായാണ് ജോലി ചെയ്തിരുന്നത്. ജോലിസമയത്ത് ഫോൺ ബാഗിനുള്ളിൽ സൂക്ഷിക്കാറാണ് പതിവെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ക്യുമി. എന്നാൽ സംഭവം നടക്കുമ്പോൾ ക്യുമിയുടെ കൈയ്യിൽ ഫോൺ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ജൂലൈ 20 നാണ് അപകടം നടന്നത്. അപകട സമയത്ത് ക്യുമിയ്ക്കൊപ്പം സഹപ്രവർത്തകരാരും ഉണ്ടായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K