23 July, 2021 04:48:39 PM
പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിന് ധനസഹായം: അപേക്ഷ നൽകാം
കോട്ടയം: പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിന് ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് ഭിന്നശേഷിക്കാരായ അമ്മമാർക്ക് അപേക്ഷ നൽകാം. പ്രതിമാസം 2000 രൂപയാണ് ലഭിക്കുക. അപേക്ഷാ ഫോറം swd.kerala.gov.in എന്ന വെബ് സൈറ്റിലും കോട്ടയം മിനി സിവിൽ സറ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 31 നകം നൽകണം. ഫോൺ: 04812563980