23 July, 2021 03:45:30 PM
പാലായിൽ നടത്താനിരുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ മാറ്റി വെച്ചു
പാലാ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജൂലൈ 27 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന സ്പോർട്സ് ഹോസ്റ്റൽ സോണൽ സെലക്ഷൻ മാറ്റി വെച്ചു. കൗണ്‍സിലിനു കീഴിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികള്‍, സ്‌കൂള്‍, പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍, കേന്ദ്രീകൃത - സ്‌പോര്‍ട്‌സ് അക്കാദമി (കോളേജ്) എന്നിവിടങ്ങളിലേക്കും എലൈറ്റ് -ഓപ്പറേഷന്‍ ഒളിമ്പ്യാ സ്‌കീമിലേക്കുമുള്ള വിദ്യാർഥികൾക്കും കായിക താരങ്ങൾക്കും വേണ്ടിയായിരുന്നു സെലക്ഷന്‍. കൂടുതൽ വിവരങ്ങൾക്ക് 04812563825 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.