17 July, 2021 05:41:50 PM
മുട്ടിൽ മരം മുറിക്കൽ വിവാദം; എൻ.ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
പ്രിൻസിപ്പൽ ചീഫ് കൺസവേറ്റർ ഓഫ് ഫോറസ്റ്റിന്റേതാണ് ശുപാർശ. വയനാട്ടിൽ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചിരുന്നു. ഫോറസ്റ് കൺസവേറ്റർ സാജനെതിരെ റേഞ്ച് ഓഫീസർ സമീർ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.