08 July, 2021 05:17:01 PM
ആനിശിവയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അഡ്വ സംഗീത ലക്ഷ്മണക്കെതിരെ കേസ്
കൊച്ചി: എസ്ഐ ആനിശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹൈക്കോടതി അഭിഭാഷകനാണ് പരാതി നൽകിയത്.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 509, ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആനിശിവക്കെതിരേ ഉണ്ടായിരുന്നത്. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.