24 June, 2021 07:17:43 PM
യുവതിയോട് മോശം പെരുമാറ്റം: ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് പരുഷമായി സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പോലീസില്‍ പരാതിപ്പെടാത്തത് എന്തെന്ന് അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് ചോദിച്ചത്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാത്തതിലുള്ള ആത്മരോഷമാണ് തനിക്കുണ്ടായത്. പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയില്ലെന്ന് തോന്നി. തന്‍റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.
പ്രശ്‌നം നാളെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. എം സി ജോസഫൈന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പാര്‍ട്ടി. ജോസഫൈനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമാണ്. എം സി ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.