21 June, 2021 10:10:29 PM
പാലാ സ്വദേശി യുവതി മകനൊപ്പം മുംബൈയിൽ ബഹുനില കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
മുംബൈ: മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി. ബഹുനില കെട്ടിടത്തിൽനിന്ന് ചാടിയാണ് യുവതി മകനൊപ്പം ജീവനൊടുക്കിയത്. മുംബൈ ചാന്ദ് വാലിയിലാണ് സംഭവം. മരിച്ചത് പാലാ സ്വദേശി രേഷ്മയും ആറു വയസുള്ള മകനുമാണ്. രേഷ്മയുടെ ഭർത്താവ് കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. കെട്ടിടത്തിന്റെ 12-ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.