18 June, 2021 09:05:09 AM
വൃദ്ധനെ മർദ്ദിച്ച സംഭവം: ട്വിറ്ററിന് നോട്ടീസ് അയച്ച് ഗാസിയാബാദ് പോലീസ്
ഗാസിയാബാദ്: വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ട്വിറ്ററിന് നോട്ടീസ് അയച്ച് ഗാസിയാബാദ് പോലീസ്. ട്വിറ്റർ ഇന്ത്യയുടെ എംഡി ലോണി ഏഴു ദിവസത്തിനകം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. ജയ് ശ്രീറാം വിളിക്കാത്തതിന് വൃദ്ധനെ മർദ്ദിച്ചുവെന്നാണ് ട്വിറ്ററിൽ പ്രചരിച്ചിരുന്നത്. ഒരു കൂട്ടം ആളുകൾ വൃദ്ധനെ അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മതവികാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്വീറ്റുകളുണ്ടായതെന്നും പോലീസ് പറയുന്നു.