16 June, 2021 04:51:29 PM
മദ്യവില്‍പ്പന നാളെ മുതല്‍: ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; പോലീസിന്‍റെ സഹായം തേടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ഷോപ്പുകള്‍ സാമൂഹിക അകലം ഉറപ്പു വരുത്തിവേണം വില്‍പ്പന നടത്തണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വില്‍പ്പന എന്നായിരുന്നു അറിയിച്ചിരുന്നു. ഷോപ്പുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി പൊലീസിന്റെ സഹായം തേടാനും തീരുമാനമായി. അതേസമയം ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികള്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആപ്പ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ആപ്പിനെ ഒഴിവാക്കിയത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞെന്നും 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിച്ച് 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. 8നും 20നും ഇടയില്‍ ടിപിആര്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ടില്‍ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.
ഇളവുകള്‍
> ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും
> അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.
> ബെവ്‌കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ.
> ഷോപ്പിങ് മാളുകള്‍ തുറക്കില്ല.
> ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.
> ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല.
> അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം
> സെക്രട്ടേറിയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണം.
> വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം.