08 June, 2021 02:01:18 PM
ലൈഫ് മിഷന്‍ ജില്ലാ കോർഡിനേറ്റർ നിയമനം; അപേക്ഷ ജൂൺ 14 വരെ

തിരുവനന്തപുരം: ജില്ലയിൽ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. മൊബൈൽ നമ്പർ, ഇ - മെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ ജൂൺ 14 വൈകുന്നേരം മൂന്നിനകം lifemissionkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലൈഫ് മിഷൻ കാര്യാലയം, പി.ടി.സി ടവേഴ്സ് രണ്ടാം നില, എസ്.എസ്.കോവിൽ റോഡ്, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ തപാലിലോ ലഭിക്കണം ഫോൺ: 0471 2335524