08 June, 2021 07:24:01 AM
വരൻ മദ്യപിച്ചെത്തി; ചടങ്ങിനിടെ വിവാഹം ഉപേക്ഷിച്ച് വധു
ലക്നോ: വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് വധു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മിശ്രൂളി സ്വദേശിനിയായ പെണ്‍കുട്ടിയും ഖെജൂരി സ്വദേശിയായ വരനും തമ്മിലുള്ള വിവാഹം ഈ മാസം അഞ്ചിനായിരുന്നു നിശ്ചയിച്ചിരുന്നത്.
വിവാഹ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയാണ് വരന് മദ്യപിച്ചിട്ടുണ്ടെന്ന് വധുവിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിവാഹം ചെയ്യാന്‍ വധു വിസമ്മതിക്കുകയായിരുന്നു. വധു കടുത്ത നിലപാട് സ്വീകരിച്ചതോടെ വിവാഹം വേണ്ടെന്ന് ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.