02 June, 2021 11:53:10 PM
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചതായി വ്യാജ ഭീഷണി; ആളെ കണ്ടെത്തി
ചെന്നൈ: തമിഴ് നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്നാട് പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തൊട്ടുപിന്നാലെ പോലീസ് അജിത്തിന്റെ വീട്ടിലെത്തി തെരച്ചിൽ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. 24 മണിക്കൂറിനകം പോലീസ് ഫോൺകോളിന്റെ ഉറവിടം കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോൺ ചെയ്തതെന്ന് പോലീസ് കണ്ടെത്തി.