31 May, 2021 03:29:06 PM
കുട്ടികളുടെ അശ്ലീല വീഡിയോ; ട്വിറ്ററിനെതിരെ പോക്സോ കേസ്
ദില്ലി : ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ പോക്സോ കേസെടുത്ത് ഡൽഹി പോലീസ്. കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി.
കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നൽകരുതെന്ന് ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഐടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്കി.