31 May, 2021 11:02:33 AM


ധാരാവി എന്ന് കേട്ടിട്ടുണ്ടോ? ഏ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ചേ​​​​​​​​രി​​​​​​​​യില്‍​​ പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ അഞ്ചില്‍താഴെ



മും​​​​ബൈ: ​കോ​​​​​​​​വി​​​​​​​​ഡ് ര​​​​​​​​ണ്ടാം ത​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തെ​​​​​​​​യും തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ച് ധാ​​​​​​​​രാ​​​​​​​​വി. പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ഞ്ചി​​​​​​​​ൽ താ​​​​​​​​ഴെ എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് ഏ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ചേ​​​​​​​​രി​​​​​​​​യാ​​​​​​​​യ ധാ​​​​​​​​രാ​​​​​​​​വി. ഏ​​​​​​​​പ്രി​​​​​​​​ലി​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ 99 വ​​​​​​​​രെ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു. ധാ​​​​​​​​രാ​​​​​​​​വി മോ​​​​​​​​ഡ​​​​​​​​ലും ഊ​​​​​​​​ർ​​​​​​​​ജി​​​​​​​​ത വാ​​​​​​​​ക്സി​​​​​​​​നേ​​​​​​​​ഷ​​​​​​​​നു​​​​​​​​മാ​​​​​​​​ണു കോ​​​​​​​​വി​​​​​​​​ഡി​​​​​​​​നെ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​യ​​​​​​​​ത്. നിലവില്‍ 50 പേ​​​​​​​​ർ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള​​​​​​​​ത്.


ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ രോ​​​​​​​​ഗം ബാ​​​​​​​​ധി​​​​​​​​ച്ച 6802 പേ​​​​​​​​രി​​​​​​​​ൽ 6398 പേ​​​​​​​​ർ രോ​​​​​​​​ഗ​​​​​​​​മു​​​​​​​​ക്ത​​​​​​​​രാ​​​​​​​​യി. 354 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. ഇ​​​​​​​​തി​​​​​​​​ൽ 42 പേ​​​​​​​​ർ ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി​​​​​​​​ക്കു​​​​​​​​ ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണു മ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, ധാ​​​​​​​​രാ​​​​​​​​വി​​​​​​​​ക്കു സ​​​​​​​​മീ​​​​​​​​പ​​​​​​​​മു​​​​​​​​ള്ള ദാ​​​​​​​​ദ​​​​​​​​റി​​​​​​​​ൽ 204ഉം ​​​​​​​​മാ​​​​​​​​ഹി​​​​​​​​മി​​​​​​​​ൽ 254ഉം ​​​​​​​​പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത്.  2020 ഏ​​​​​​​​പ്രി​​​​​​​​ൽ ഒ​​​​​​​​ന്നി​​​​​​​​നാ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ ആ​​​​​​​​ദ്യ പോ​​​​​​​​സി​​​​​​​​റ്റീ​​​​​​​​വ് കേ​​​​​​​​സ് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്ത​​​​​​​​ത്. ട്രേ​​​​​​​​സിം​​​​​​​​ഗ്, ട്രാ​​​​​​​​ക്കിം​​​​​​​​ഗ്, ടെ​​​​​​​​സ്റ്റിം​​​​​​​​ഗ്, ട്രീ​​​​​​​​റ്റിം​​​​​​​​ഗ് എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ നാ​​​​​​​​ലു പ​​​​ദ്ധ​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ കോ​​​​​​​​വി​​​​​​​​ഡ് വ്യാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തെ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. ലോ​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ പോ​​​​​​​​ലും പ്ര​​​​​​​​ശം​​​​​​​​സ പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​പ​​​​​​​​റ്റി​​​​​​​​യ​​​​​​​​താ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി മോ​​​​​​​​ഡ​​​​​​​​ൽ.


രോ​​​​​​​​ഗ​​​​​​​​ല​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ള്ള വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ​​​​​​​​തോ​​​​​​​​റു​​​​​​​​മു​​​​​​​​ള്ള പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന, മും​​​​​​​​ബൈ​​​​​​​​യു​​​​​​​​ടെ വി​​​​​​​​വി​​​​​​​​ധ ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ജോ​​​​​​​​ലി ചെ​​​​​​​​യ്യു​​​​​​​​ന്ന ധാ​​​​​​​​രാ​​​​​​​​വി​​​​​​​​ക്കാ​​​​​​​​രെ കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക, ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ലെ താ​​​​​​​​മ​​​​​​​​സ​​​​​​​​ക്കാ​​​​​​​​രെ പ​​​​​​​​തി​​​​​​​​വാ​​​​​​​​യി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ക, ഡെ​​​​​​​​ലി​​​​​​​​വ​​​​​​​​റി തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ൾ, ഫാ​​​​​​​​ക്ട​​​​​​​​റി തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ക തു​​​​​​​​ട​​​​​​​​ങ്ങി കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ കോ​​​​​​​​വി​​​​​​​​ഡ് വ്യാ​​​​​​​​പ​​​​​​​​നം കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു വ​​​​​​​​ള​​​​​​​​രെ​​​​​​​​യ​​​​​​​​ധി​​​​​​​​കം സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി ജി​​​​​​​​നോ​​​​​​​​ർ​​​​​​​​ത്ത് വാ​​​​​​​​ർ​​​​​​​​ഡ് അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് മു​​​​​​​​നി​​​​​​​​സി​​​​​​​​പ്പ​​​​​​​​ൽ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ കി​​​​​​​​ര​​​​​​​​ൺ ദി​​​​​​​​ഘ​​​​​​​​വ്ക​​​​​​​​ർ പ​​​​​​​​റ​​​​​​​​ഞ്ഞു. 


6.5 ല​​​​​​​​ക്ഷം ജ​​​​​​​​നം തി​​​​​​​​ങ്ങി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്ന ചേ​​​​​​​​രി​​​​​​​​യാ​​​​​​​​ണ് ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക അ​​​​​​​​ക​​​​​​​​ലം പാ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന​​​​​​​​ത് പ്ര​​​​​​​​യാ​​​​​​​​സ​​​​​​​​മേ​​​​​​​​റി​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണ്. ഒ​​​​​​​​രു ച​​​​​​​​തു​​​​​​​​ര​​​​​​​​ശ്ര കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് 2.27 ല​​​​​​​​ക്ഷം പേ​​​​​​​​ർ! പ​​​​​​​​ത്ത​​​​​​​​ടി നീ​​​​​​​​ള​​​​​​​​വും പ​​​​​​​​ത്ത​​​​​​​​ടി വീ​​​​​​​​തി​​​​​​​​യു​​​​​​​​മു​​​​​​​​ള്ള വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ എ​​​​​​​​ട്ടും പ​​​​​​​​ത്തും പേ​​​​​​​​ർ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്നു. നൂ​​​​​​​​റു​​​​​​​​ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​നു കൊ​​​​​​​​ച്ചു​​​​​​​​വീ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ കൂ​​​​​​​​ടാ​​​​​​​​തെ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി ചെ​​​​​​​​റു​​​​​​​​കി​​​​​​​​ട ലെ​​​​​​​​ത​​​​​​​​ർ, ടെ​​​​​​​​ക്സ്റ്റൈ​​​​​​​​ൽ നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ യൂ​​​​​​​​ണി​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​വി​​​​​​​​ടെ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്നു.  ധാ​​​​​​​​രാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ ജി​​​​​​​​എ​​​​​​​​സ്ടി ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​നു​​​​​​​​ള്ള 5000 സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ട്. 15,000 ഒ​​​​​​​​റ്റ​​​​​​​​മു​​​​​​​​റി ഫാ​​​​​​​​ക്ട​​​​​​​​റി​​​​​​​​ക​​​​​​​​ൾ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K