29 May, 2021 06:00:09 PM
സുരേഷ് ഗോപിക്ക് ബിജെപിയിൽ അധികനാൾ തുടരാനാകില്ല - എൻ.എസ്. മാധവൻ
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിക്ക് അധികകാലം ബിജെപിയിൽ തുടരാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് എൻ.എസ്. മാധവന്റെ ട്വീറ്റ്.
"മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഒഴികെ സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നല്ലതാണ്. മനുഷ്യത്വം അദ്ദേഹത്തിൽ തിളങ്ങി നിൽക്കുന്നു. സൈബർ ആക്രമണം നേരിട്ട പൃഥ്വിരാജിനെ പിന്തുണച്ച് അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍താരവും രംഗത്തെത്തിയില്ല. വിഷമയമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല'- എന്‍.എസ് മാധവന് കുറിച്ചു.