23 May, 2021 04:47:46 PM
നാലുവർഷ കോഴ്സ് അഞ്ചുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല; നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍
കൊച്ചി: ബി.എസ്.സി നഴ്സിംഗ് അവസാന വർഷ പരീക്ഷയുടെ കാര്യത്തില്‍ അനശ്ചിതത്വം. നടത്തിയ പരീക്ഷകളുടെ ഫലം പുറത്തുവിടണമെന്നും ബാക്കിയുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. അഞ്ചാം വർഷത്തിലേക്ക് നീളുന്ന കോഴ്സ് പൂർത്തിയാകാത്തത് ജോലി സാധ്യതകളെ ബാധിക്കുന്നതായും വിദ്യാര്‍ഥികള്‍.
2016 ഒക്ടോബറിൽ ആരംഭിച്ച നാലു വർഷത്തെ കോഴ്സ് 2020 സെപ്തംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020-ൽ നടത്തേണ്ട അവസാന വർഷ പരീക്ഷ 9 മാസം വൈകി 2021 മെയ് അഞ്ചിനാണ് ആരംഭിച്ചത്. തൊട്ടടുത്ത ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മൂന്ന് പരീക്ഷകൾ മാറ്റിവെച്ചു. 20ന് വീണ്ടും ലോക്ക് ഡൗൺ നീട്ടിയയോടെ പുനക്രമീകരിച്ച പരീക്ഷയും മാറ്റി.
ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയോ അസൈസ്മെന്‍റ് നടത്തി ഫലം പ്രഖ്യാപിക്കുകയോ വേണമെന്ന ആവശ്യവും സർവകലാശാല അംഗീകരിച്ചിട്ടില്ല. 6000 വിദ്യാര്‍ഥികളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. സർവ്വകലാശാലക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അടക്കം പരാതികള്‍ നല്‍കിയിട്ടും ഒരുനടപടിയും സ്വീകരിച്ചിലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. മറ്റു സംസ്ഥാനത്ത് പഠിച്ച വിദ്യാർഥികള്‍ കോഴ്സ് പൂർത്തിയാക്കി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.