22 May, 2021 04:29:30 PM


തന്‍റെ പേരില്‍ പണപിരിവ് നടത്തി നേതാക്കള്‍ വീതിച്ചെടുത്തു - ധര്‍മജന്‍ ബോള്‍ഗാട്ടി



കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്‍റെ പേരിൽ വന്‍ പണപിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി.


ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെന്ന്‌ ധര്‍മജന്‍ പറഞ്ഞു. "എന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണ്. ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ പോലും കോണ്‍ഗ്രസ് പിന്നിലായി. ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്", ധര്‍മജന്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K