21 May, 2021 03:47:55 PM
'സതീർത്ഥ്യൻ': കുട്ടികൾക്കായി ദുരന്തനിവാരണ അതോറിറ്റിയുടെ ഓൺലൈൻ ക്യാമ്പ് 24ന്
കൊച്ചി: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി സംസ്ഥാനത്തെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഓൺലൈൻ ക്യാമ്പ് - സതീർത്ഥ്യൻ 2021 മെയ് 24 മുതൽ 28 വരെ എല്ലാ ദിവസവും രാവിലെ 11 മണിക്ക് നടക്കും. വിവിധ കലാ രൂപങ്ങളെ കോർത്തിണക്കി കൊണ്ട് കോവിഡ് അതിജീവനം, ദുരന്തലഘൂകരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ക്യാമ്പ് ആണ് നടത്തുന്നത്.
"ചീമു" എന്ന പാവയിലൂടെയും "മിട്ടു" എന്ന പൂച്ചയുടെ രസകരമായ കഥകളിലൂടെയും, നൃത്താവതരണത്തിലൂടെയുമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സിസ്കോ വെബെക്സ് മാധ്യമത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ കൊച്ചു കുട്ടികൾ മുതൽ ഹൈസ്‌കൂൾ തലം വരെ പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും സൗജന്യമായി പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ക്യാമ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള തീം സോങ്ങും 2021 മെയ് 24 ന് റിലീസ് ചെയ്യും. മീറ്റിംഗ് ലിങ്കിൽ 10.45 മുതൽ പ്രവേശിക്കാം.
ലിങ്ക് - http://tinyurl.com/kydjszhy | മീറ്റിംഗ് നമ്പർ - 1847332898 | പാസ്സ്‌വേർഡ് - ksdma