09 May, 2021 09:23:52 PM
കൊവിഡ് മൂലം മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് യു പി സര്‍ക്കാര്‍
ലഖ്‌നൗ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ശനിയാഴ്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
സംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കേണ്ടത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്. ശവസംസ്‌കാര ചടങ്ങുകളില്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ശവസംസ്‌കാരത്തിനായി സംസ്ഥാനത്ത് വന്‍ തോതില്‍ പണം ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.