05 May, 2021 07:04:08 PM
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ ചിതയില്‍ ചാടി മകള്‍; ഗുരുതര പൊള്ളല്‍
ജയ്പുര്‍: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ ചിതയിൽ ചാടിയ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ദാമോദര്‍ ഷര്‍ദ എന്ന 73കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ദാമോദറിന്റെ ശവസംസ്‌കാരം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മകള്‍ ചന്ദ്ര ഷര്‍ദ ചിതയിലേക്ക് എടുത്തുചാടുകയായിരുന്നു.
ദാമോദറിന്‍റെ മൂന്നു മക്കളില്‍ ഇളയവളാണ് ചന്ദ്ര. ചുറ്റും നിന്നവര്‍ പെട്ടെന്നു തന്നെ ചന്ദ്രയെ ചിതയില്‍നിന്ന് വലിച്ചു പുറത്തെടുത്തെങ്കിലും 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രയെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ജോദ്പുരിലേക്കും മാറ്റി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാമോദറിനെ ഞായറാഴ്ചയാണ് ബാര്‍മെറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം മൂര്‍ച്ഛിച്ച് മരിച്ചു. ദാമോദറിന്റെ ഭാര്യ നേരത്തെ മരിച്ചതാണ്.