16 April, 2021 05:42:40 PM
മൂന്ന് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകള്‍ പി എസ് സി റദ്ദാക്കി

പാലക്കാട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവിധ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകള്‍ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പ്രാബല്യത്തിലില്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ വെല്‍ഡിങ് (കാറ്റഗറി നമ്പര്‍ 528/ 2015), ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 243/ 2016 ), പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഇംഗ്ലീഷ് (കാറ്റഗറി നമ്പര്‍ 664 /12) എന്നീ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകളുടെ കാലാവധിയാണ് പൂര്‍ത്തിയായിരിക്കുന്നത്.