02 April, 2021 09:07:42 PM


തിരഞ്ഞെടുപ്പ്: ബൈക്ക് റാലിയും കൊട്ടികലാശവും നിരോധിച്ചു



കോട്ടയം: തിരഞ്ഞെടുപ്പ് കലാശകൊട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു. കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്ക്  റാലി നടത്തുന്നതും നിരോധിച്ചു. തിരഞ്ഞെടുപ്പിന് 72 മണിക്കൂർ മുൻപ് ബൈക്ക് റാലി  നിര്‍ത്തിവയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്.  കമ്മീഷന്‍റെ നിര്‍ദ്ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കർശനമായി പാലിക്കണമെന്ന് കോട്ടയം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K