27 March, 2021 04:20:16 PM
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന ഇടതു നിലപാടിൽ മാറ്റമില്ല - ആനി രാജ
കൊച്ചി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്‍റെ അഭിപ്രായമാകണമെന്നില്ലെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. മൗനാനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും ആനി രാജ പറഞ്ഞു.