23 March, 2021 01:50:41 PM
ഭർത്താവിന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് ഭാര്യ; തുന്നിചേര്‍ക്കാന്‍ കഴിയാതെ ഡോക്ടര്‍മാര്‍
കംപാല: ഭർത്താവിന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് ഭാര്യ. ഡോക്‌ടർമാർ എത്ര പണിപ്പെട്ടിട്ടും അവയവം തിരികെ തുന്നിച്ചേർക്കാൻ കഴിയാത്ത വിധം അറ്റുപോയി. ഭർത്താവിന് രണ്ടാം ഭാര്യയുണ്ടായതാണ് പ്രകോപനമായത്. ഉഗാണ്ടയിലെ ബഗ്‌വേരി ജില്ലയിലാണ് സംഭവം നടന്നത്.
ഗർഭിണിയായ രണ്ടാം ഭാര്യയുടെ അടുത്ത് കിടന്നുറങ്ങിയ ശേഷം പിറ്റേന്ന് വെളുപ്പിന് വീട്ടിലേക്കു മടങ്ങിയ ബഷീർ എന്നയാളോടാണ് ഒന്നാം ഭാര്യ ആസിഫ ഇങ്ങനെ പ്രതികരിച്ചത്. കൃത്യ സമയത്തു മടങ്ങിയെത്തിയില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ദേഷ്യപ്പെട്ട് ഭർത്താവിനരികിലേക്കു പാഞ്ഞ ആസിഫ അയാളുടെ ജനനേന്ദ്രിയം കടിച്ചു പറിക്കുകയായിരുന്നു.
ഇനി ഒരിക്കലും മൂത്ര വിസർജ്ജനം നടത്താനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ ഇയാൾക്ക് സാധിക്കില്ല എന്ന് 'ദി സൺ' റിപ്പോർട്ടിൽ പറയുന്നു. ജീവിതത്തിൽ ഒരിക്കലും ഇയാൾക്ക് സെക്സിൽ ഏർപ്പെടാൻ സാധിക്കില്ല എന്ന് ചികിത്സ നടത്തിയ ഡോ. സുന പറയുന്നു.
തുന്നിച്ചേർക്കാൻ കഴിയാത്ത വിധം അവിടുത്തെ കോശങ്ങൾ നശിച്ചു പോയി എന്നും ഡോക്‌ടർ വ്യക്തമാക്കി. ഭാര്യ സംഭവത്തിന് ശേഷം ഒളിവിലാണ്. ഭാര്യയെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ രക്തം വാർന്ന് മരിച്ചു പോകുമായിരുന്നു എന്നും ആശുപത്രി അധികൃതരും അയൽവാസികളും പറയുന്നു.