16 March, 2021 01:28:16 AM
വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ഹൈക്കമാന്‍ഡ്: വട്ടിയൂര്‍ക്കാവില്‍ വനിതയെ മത്സരിപ്പിച്ചേക്കും
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാനാണ് തീരുമാനം. വട്ടിയൂര്‍ക്കാവില്‍ വനിതയെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
ഏറ്റുമാനൂരില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഈ നിര്‍ദേശം വച്ചത്.