09 March, 2021 07:04:30 AM


ഭാര്യയുടെ സംതൃപ്തിക്കായി ജനനേന്ദ്രിയത്തിൽ മുത്ത് ഘടിപ്പിച്ച് യുവാവ്; ശരീരം നിറയെ ടാറ്റുവും




മെക്സിക്കൊ: ഭാര്യയുടെ സംതൃപ്തിക്കായി ജനനേന്ദ്രിയത്തിൽ മുത്ത് ഘടിപ്പിച്ച് യുവാവ്. ഇതുൾപ്പെടെ സന്തം ശരീരത്തിൽ മാറ്റങ്ങൾക്കായി യുവാവ് ഇതുവരെ ചെലവഴിച്ചത്  നാല് ലക്ഷം രൂപയിലധികവും. 150തിലേറെ തവണ ശരീരത്തിൽ ടാറ്റു ചെയ്ത മെക്സിക്കൻ സ്വദേശി മൗറിഷ്യോ ഡാനിയേൽ ഗാർഷ്യ എന്ന യുവാവിനെ കുറിച്ചുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

18ാം വയസിലാണ് മൗറിഷ്യോ ആദ്യമായി സ്വന്തം ശരീരത്ത് ടാറ്റു ചെയ്യുന്നത്. തുടർന്നുള്ള വർഷങ്ങളിൽ നൂറ്റമ്പതിലേറെ തവണയാണ് അദ്ദേഹം തന്‍റെ ശരീരത്ത് പച്ചകുത്തിയെന്ന് അന്താരാഷ്ട്രമാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തു. തന്‍റെ ശരീരത്തിൽ 75 ശതമാനത്തിലേറെ ഭാഗത്തും പച്ചകുത്തിയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്. മാതാപിതാക്കളുടെ ജന്മദിനവും മകളുടെ പേരുമെല്ലാം പച്ചകുത്തിയവയിൽ ഉൾപ്പെടുന്നുണ്ട്.


ഡാനിയേൽ ഗാർഷ്യയുടെ ബോഡി മോഡിഫിക്കേഷൻ ടാറ്റുവിൽ ഒതുങ്ങുന്നില്ലെന്നതാണ് മറ്റൊരു കാര്യം. നാവ് രണ്ടായി മുറിക്കുക, ചെവികൾ ക്രോപ്പ് ചെയ്യുക, കണ്ണിന്‍റെ കൃഷ്ണമണിയിൽ ടാറ്റു ചെയ്യുക തുടങ്ങി നിരവധി പരീക്ഷണങ്ങളണ് യുവാവ് സ്വന്തം ശരീരത്തിൽ നടത്തിയിരിക്കുന്നത്. 

ഡാനിയേൽ ഗാർഷ്യയുടെ ഏറ്റവും അവസാനത്തെ പരീക്ഷണമാണ് വേദനാജനകമായത്. തന്‍റെ ലിംഗത്തിൽ മുത്തുകൾ വച്ച് പിടിപ്പിക്കാനുള്ള ആഗ്രഹം 2021ന്‍റെ തുടക്കത്തിൽ തന്നെ നിറവേറ്റാനായതിന്‍റെ സന്തോഷത്തിലാണ് യുവാവ്. ചെവിയുടെ രൂപമാറ്റത്തെപോലെ തന്നെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുന്നതും തന്നിൽ ക്യൂരിയോസിറ്റി ഉണ്ടാക്കിയെന്നാണ് ഗാർഷ്യ പറയുന്നത്.

ജനനേന്ദ്രിയത്തിൽ മുത്ത് വച്ച് പിടിപ്പിക്കാനുള്ള തീരുമാനം ഭാര്യയുടെ സംതൃപ്തിക്ക് വേണ്ടിയാണെന്നാണ് ഗാർഷ്യ പറയുന്നത്. സിലിക്കോണിൽ നിർമ്മിച്ച 0.8 സെന്‍റീമീറ്ററുള്ള മുത്താണ് ലിംഗത്തിൽ വച്ച് പിടിപ്പിച്ചത്. "എന്റെ ലിംഗത്തിൽ സിലിക്കൺ മുത്തുകൾ ചേർത്ത് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഇതിന്‍റെ പ്രക്രിയ പൂർത്തിയായത്. മുത്തുകൾ വച്ച് പിടിപ്പിച്ചതിലൂടെ തനിക്ക് പ്രത്യേകിച്ച് ഒരു സുഖവും ഇല്ലെങ്കിലും പങ്കാളിക്ക് അത് ലഭിക്കുന്നുണ്ട്" ഗാർഷ്യ പറഞ്ഞു.

തന്‍റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളും ടാറ്റൂവും ജീവിതത്തിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് ഗാർഷ്യ പറയുന്നത്. തനിക്ക് ആത്മവിശ്വാസം നൽകിയതിന് പുറമെ ബിസിനസിലും ഇത് ഗുണമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം തന്നെ ഇതിനെക്കുറിച്ച് ധാരളം കമന്‍റുകൾ വരുന്നുണ്ടെന്നും അവയിൽ കൂടുതലും നെഗറ്റീവാണെന്നും ഗാർഷ്യ തുറന്ന് പറഞ്ഞു. പലരും വിചിത്രമായാണ് തന്നെ കാണുന്നതെന്നാണ് യുവാവ് പറയുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K