28 February, 2021 07:41:31 PM
സൗദിയില്‍ ബസ് മറിഞ്ഞ് വൈക്കം, കൊല്ലം സ്വദേശികളായ നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാര്‍. ബസിന്റെ ഡ്രൈവറായിരുന്ന കോല്‍ക്കത്ത സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാള്‍. പടിഞ്ഞാറന്‍ മേഖലയിലെ തായിഫില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നഴ്സുമാര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
റിയാദില്‍ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരെ കൊണ്ടുപോവുകയായിരുന്നു. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികള്‍ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, കുമുദ അറുമുഖന്, രജിത എന്നിവര്‍ തായിഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്.