27 February, 2021 11:19:54 AM


മുസ്ലിം ലീഗിനെ ജിഹാദികള്‍ കീഴടക്കി; ബിജെപിയുമായി ചര്‍ച്ച തുടരുന്നു - പി.സി.ജോര്‍ജ്



പൂഞ്ഞാർ: മുസ്‌ലിം ലീഗ് നല്ല രാഷ്ട്രീയകക്ഷിയാണ് എങ്കിലും ജിഹാദികൾ ഇപ്പോൾ ആ പാർട്ടിയെ കീഴടക്കിയതായി പി.സി ജോർജ് എംഎൽഎ. ഇത്തവണ പൂഞ്ഞാറിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ജോർജ് വ്യക്തമാക്കി. ജിഹാദികൾക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും വേണ്ട എന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചർച്ച തുടരുകയാണ് എന്നും ജോർജ് വെളിപ്പെടുത്തി.


'യുഡിഎഫ് ഇപ്പോൾ ഒത്തിരി കുഴപ്പമാണ്. മുസ്‌ലിംലീഗ് ഒരു നല്ല രാഷ്ട്രീയകക്ഷിയാണ്. വർഗീയ വാദികളില്ലാത്ത മതേതരത്വമുള്ള തങ്ങളുടെ പാർട്ടിയാണ്. പക്ഷേ, ആ മുസ്‌ലിംലീഗ് പോലും ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണ്. കേരള രാഷ്ട്രീയം തന്നെ ജിഹാദികൾ കൈയടക്കാൻ വേണ്ടി യുഡിഎഫിനെയും ഓവർകം ചെയ്തു പോകുകയാണ്. കോൺഗ്രിന്റെ നേതാക്കന്മാർക്ക് പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. ജിഹാദികളുടെ അനുവാദം വേണം. അപ്പോൾ ജിഹാദികൾ കേരളത്തിൽ പിടിമുറുക്കാൻ കഴിയില്ല. അതു കൊണ്ട് ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യുഡിഎഫുമായി ഒരു ബന്ധം വേണ്ട എന്നാണ് എന്റെ തീരുമാനം' - ജോർജ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K