22 February, 2021 07:50:08 PM


എം.ജി. യൂണിവേഴ്സിറ്റിയിൽ എം.ടെക് പ്രവേശനം; രണ്ട് സീറ്റ് വിദേശവിദ്യാര്‍ത്ഥികള്‍ക്ക്



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി  മെറ്റീരിയൽസിന്റെ കീഴിൽ എനർജി സയൻസിൽ എംടെക് ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. ഫെബ്രുവരി 28ന് പ്രവേശനനടപടികൾ അവസാനിക്കും. മാർച്ച് ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ 12 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. ആകെ സീറ്റുകളിൽ 2 എണ്ണം വിദേശവിദ്യാർത്ഥികൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിഗണയിലുണ്ട്.


സുസ്ഥിര ഊർജശ്ശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ കഴിവ്  വർധിപ്പിക്കുക എന്നതാണ് ഈ  കോഴ്‌സിന്റെ പ്രധാനലക്ഷ്യം. വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനായി അന്താരാഷ്ട്രലാബുകൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ സർവകലാശാല ഒരുക്കുന്നു. കൂടുതൽവിവരങ്ങൾക്ക് cat.mgu.ac.in എന്നവെബ്‌സൈറ്റ്‌സന്ദർശിക്കുകയോ 0481 - 2733595 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. E mail id: cat@mgu.ac.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K