06 February, 2021 06:13:31 AM
ട്രംപിന്റെ അഭിഭാഷകര്‍ക്കും ഫോക്സ് ന്യൂസിനുമെതിരെ കേസുമായി വോട്ടിംഗ് കമ്പനി
വാഷിംഗ്ടൺ: ഫോക്സ് ന്യൂസിലെ മൂന്ന് മുതിര്‍ന്ന അവതാരകര്‍ക്കും ട്രംപിന്റെ രണ്ട് അഭിഭാഷകര്‍ക്കുമെതിരെ കേസുമായി വോട്ടിംഗ് ടെക്നോളജി കമ്പനി. തെരഞ്ഞെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണിത്. 2.7 ബില്യണ്‍ ഡോളറിന്റെ കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഡോണള്‍ഡ് ട്രംപിന് വേണ്ടി രംഗത്തുള്ള രണ്ട് മുന്‍ അഭിഭാഷകരായ റൂഡി ജിയൂലിയാനി, സിഡ്നി പവല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.