21 May, 2016 04:49:40 PM


സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 83.05% വിജയം

ദില്ലി: സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  വിജയശതമാനം 83.05.  ഒന്നാം റാങ്ക് ഡല്‍ഹി സ്വദേശിനി സുകൃതി ഗുപ്തയ്ക്ക്. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ് - 97.61%. ചെന്നൈ മേഖലയാണ് രണ്ടാമത് - 9.263%. കഴിഞ്ഞ വര്‍ഷം ഇത് 82% ആയിരുന്നു. പരീക്ഷാഫലം cbseresults.nic.in, results.nic.in and cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി അറിയാം. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ് ആയ DigiResults വഴിയും ഫലമറിയാം.


ഡല്‍ഹി അശോക് വിഹാറിലെ മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സുകൃതി 497 മാര്‍ക്കുമാണ് ഒന്നാമതെത്തിയത്. പരീക്ഷ എഴുതിയ പെണ്‍കുട്ടികളില്‍ 88.58% വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ വിജയശതമാനം 78.85 ആണ്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പരീക്ഷയില്‍ 10,67,900 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴൂതിയത്. കഴിഞ്ഞ വര്‍ഷം 10,40,368 പേരായിരുന്നു പരീക്ഷ എഴുതിയത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ മാസം 27നും 30നും മധ്യേ ഫലം വരുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K