27 January, 2021 08:25:52 AM


അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; ശ​ശി​ക​ല​യു​ടെ ശി​ക്ഷ ഇ​ന്ന് പൂ​ർ​ത്തി​യാ​കും



ബം​ഗ​ളൂ​രു: അ​ന​ധികൃത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ നാ​ല് വ​ര്‍​ഷ​ത്തെ ജ​യി​ല്‍ ശി​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി അ​ണ്ണാ ഡി​എം​കെ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല ഇ​ന്ന് ജ​യി​ല്‍ മോ​ചി​ത​യാ​കും. കോ​വി​ഡ് ബാ​ധി​ച്ച് ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ ഉ​ട​ന്‍ ചെ​ന്നൈ​യി​ലെ​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം.

ചെ​ന്നൈ​യി​ലെ​ത്തി​യാ​ല്‍ ആ​ദ്യം മ​റീ​ന​യി​ലു​ള്ള ജ​യ​ല​ളി​ത സ്മാ​ര​കം ശ​ശി​ക​ല സ​ന്ദ​ര്‍​ശി​ക്കും. പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ഇ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി മോ​ച​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. കേ​സി​ലെ കൂ​ട്ടു​പ്ര​തി ഇ​ള​വ​ര​ശി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​വ​ര്‍ ഫെ​ബ്രു​വ​രി ആ​ദ്യം ജ​യി​ല്‍​മോ​ചി​ത​യാ​കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K