17 January, 2021 03:38:23 PM
കാബൂളിൽ സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചു കൊലപ്പെടുത്തി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചു കൊലപ്പെടുത്തി. കാബൂളില്‍ വച്ചാണ് സംഭവം. ഔദ്യോഗിക വാഹനത്തില്‍ കോടതിയിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഫ്ഗാൻ തലസ്ഥാനത്തിൽ ഭരണാധികാരികൾക്കും മറ്റ് പ്രമുഖ ഉദ്യോഗസ്ഥർക്കും നേരെ നടക്കുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവത്തെ കാണുന്നത്. രാവിലെ 8.30നാണ് ഭീകരർ വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട ജഡ്ജിമാരുടെ പേര് വിവരം പുറത്തു വന്നിട്ടില്ല. അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനകളും ഏറ്റെടുത്തിട്ടില്ല.