30 December, 2020 08:18:13 AM
യുപിയിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കുറച്ചു ദിവസം മുമ്പ് ബ്രിട്ടനിൽ നിന്നും മാതാപിതാക്കൾക്കൊപ്പം മടങ്ങിയെത്തിയ കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയത്.
മാതാപിതാക്കൾ നെഗറ്റീവാണ്. ഇതിനിടെ യൂറോപ്പിൽനിന്നെത്തിയ 361 പേരെ മുംബൈയിൽ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.