14 December, 2020 12:22:41 AM
കേജരിവാളിന്റെ വീടിനു നേരെ ആക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി
ദില്ലി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമികൾ സിസിടിവി കാമറകൾ ഉൾപ്പെടെ തല്ലിത്തകർത്തതായാണ് ആരോപണം. അതേസമയം, ബിജെപി പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.