13 December, 2020 05:40:18 AM
മരുന്ന് നിർമാണശാലയിൽ സ്ഫോടനം: 20 പേർക്കു പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദിലെ ബൊല്ലാരത്ത് മരുന്ന് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. വിന്ധ്യ ഓർഗാനിക് കമ്പനിയിലാണ് സ്ഫോടനമുണ്ടായത്.
ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ നി രവധി തൊഴിലാളികളെ പിന്നീട് രക്ഷിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല.