23 November, 2020 02:58:38 PM
ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നീക്കം
ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നീക്കം. തിരുവനന്തപുരം മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടാൻ നീക്കമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിമയപ്രകാരമാണ് ഇഡിയുടെ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി.