17 November, 2020 07:43:12 AM


രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ കേ​ന്ദ്ര സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും



ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ കേ​ന്ദ്ര സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​യ്ക്കും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് വി​ദ​ഗ്ധ സം​ഘ​മെ​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ, ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് കേ​ന്ദ്രം ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൽ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്നും സം​ഘം പ​രി​ശോ​ധി​ക്കും.


ചൊ​വ്വാ​ഴ്ച ത​ന്നെ സം​ഘം പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് പ​രി​ശോ​ധ​ന സം​ബ ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K