15 November, 2020 11:13:29 PM
തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതായി സമ്മതിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതായി ആദ്യമായി സമ്മതിച്ച് ഡോണൾഡ് ട്രംപ്. എന്നാൽ ബൈഡന്റെ വിജയം തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണെന്നും തെരഞ്ഞെടുപ്പിൽ താൻ തോറ്റതായി സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നെന്നും അദ്ദേഹം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് നിരവധി കേസുകൾ അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ ഒന്നിൽപോലും തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ല.